Friday, August 2, 2024

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ സ്ഥിര നിയമനം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു.

ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.


യോഗ്യത

വര്‍ക്കര്‍
എസ്.എസ്.എല്‍.സി വിജയം.ഹെല്‍പ്പര്‍
എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരിക്കും.

എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും.

വിലാസം:

ശിശു വികസന പദ്ധതി ഓഫീസര്‍
ഐ.സി.ഡി.എസ് നിലമ്പൂര്‍ അഡീഷണല്‍
സപ്ലെക്കോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം
മുസ്ലിയാരങ്ങാടി
എടക്കര, 679331

No comments:

Post a Comment

ഇന്ത്യൻ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെൻ്റ് 2024 - 44228 ഗ്രാമിൻ ഡാക് സേവക് (ജിഡിഎസ്) പോസ്റ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കുക

ഇന്ത്യൻ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെൻ്റ് 2024: ഗ്രാമീൺ ഡാക് സേവക്‌സ് (ജിഡിഎസ്) ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (ബിപിഎം)/അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ...